ആദ്യ മൂന്നു ഏകദിനങ്ങളിലും ടീം ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍

single-img
10 March 2019

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ ഒരു അത്യപൂര്‍വ യാദൃച്ഛികതയിലാണ്. സംഭവം വേറൊന്നുമല്ല, പരമ്പരയിലെ ആദ്യ മൂന്നു ഏകദിനങ്ങളിലും ടീം ഇന്ത്യ 48.2 ഓവറാണ് ബാറ്റ് ചെയ്തത്. ഇതില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ മൂന്നാമത്തെ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. പക്ഷേ, മൂന്നു മത്സരങ്ങളിലും ഇന്ത്യയുടെ ഇന്നിങ്സ് 48.2 ഓവറില്‍ അവസാനിച്ചത് അവിശ്വസനീയമായ യാദൃച്ഛികതയായി നിലകൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയകൾ പ്രചരിപ്പിക്കുന്നത്.