രജനീകാന്തിനുണ്ടാവോ ഇജ്ജാതി മേക്കോവർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വേഷംമാറി മുങ്ങി നടന്നു പിടിയിലായ ഇമാമിനെ ഏറ്റെടുത്ത് ട്രോളൻമാർ

single-img
9 March 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വേഷംമാറി മുങ്ങിനടന്ന് ഒടുവിൽ പിടിയിലായ ഇമാമിനെ ട്രോളൻമാർ ഏറ്റെടുത്തു. മുൻ ഇമാം ഷെഫീഖിൻ്റെ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മുടി പറ്റെ വെട്ടി, താടിവടിച്ച്, ടീ ഷർട്ടും ജീൻസും ധരിച്ച് ‘ന്യൂ ജെൻ’ വേഷത്തിലായിരുന്നു ഒളിവ്‌ ജീവിതം.

തമിഴ്നാട് പോലീസിനെ അറിയിക്കാതെയാണ് അന്വേഷണസംഘം ഷെഫീഖിനെയും കൂട്ടാളിയെയും പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ഫൈസലിന്റെ ആഡംബരക്കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുന്ന രണ്ടാമത്തെ കാറാണിത്. ഫൈസലിന്റെ ഫോൺരേഖകളും പ്രതികളിലേക്കെത്താൻ പോലീസിനെ സഹായിച്ചിരുന്നു.

ആദ്യം തിരുവനന്തപുരത്തെ കല്ലറയിലും അവിടെനിന്ന്‌ പെരുമ്പാവൂരിലെ സഹോദരൻമാരുടെ വീട്ടിലുമാണ് ഒളിവിൽ താമസിച്ചത്. പിന്നീട് കോയമ്പത്തൂർ, വിജയവാഡ, ഊട്ടി എന്നിവിടങ്ങളിലെത്തി. കോയമ്പത്തൂരിൽ പോലീസ് പിടിയിൽനിന്നു കഷ്ടിച്ച് രക്ഷപ്പെട്ട ഷെഫീഖ്‌ മധുരയിലെത്തി താമസിക്കുകയായിരുന്നു.

ഷെഫീഖിന്റെ ഫോൺരേഖകളെ പിന്തുടർന്ന് കോയമ്പത്തൂരും ഹൈദരാബാദിലും ഒട്ടേറെ തവണ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇയാൾക്കെതിരേ ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനിടെയാണ് മധുരാപുരത്ത് തമ്പടിച്ചിരുന്ന അന്വേഷണസംഘത്തിന് ഷെഫീഖിന്റേതെന്നു തോന്നിക്കുന്ന സി.സി.ടി.വി. ചിത്രം ഒരു ലോഡ്ജിൽനിന്നു കിട്ടിയത്. ഈ ചിത്രംെവച്ച് ലോഡ്ജുകൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.