ദിലീപ് – വ്യാസൻ കെ.പി ചിത്രം ‘ശുഭരാത്രി’ മാർച്ച് 12 ന് ചിത്രീകരണം തുടങ്ങും

single-img
9 March 2019

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’ മാർച്ച് 12 ന് ചിത്രീകരണം തുടങ്ങും. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് ‘ എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക.

കോടതി സമക്ഷം ബാലൻ വക്കീലിലെ ദിലീപ്, സിദ്ദിഖ് പ്രകടനം കൈയടികളോടെയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിൽ ദിലീപിന്റെ അച്ഛനായാണ് സിദ്ദിഖ് എത്തിയത്. കോമഡി രംഗങ്ങളിൽ മത്സരിച്ചുള്ള അഭിനയവും ഏറെ ആകർഷണമായി. പുതിയ സിനിമയിലും ഇതേവിജയം ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്. അബ്ബാം മൂവീസ്സ് റിലീസ് വിതരണത്തിനെത്തിക്കും.