പീഡനം; ആക്റ്റിവിസ്റ്റ് രജീഷ് പോൾ അറസ്റ്റിൽ

single-img
9 March 2019

മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്ന ദമ്പതിമാരുടെ മകളാണ് കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

ഒരു അവധിക്കാലത്താണ് രജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ലൈംഗിക പീഡനം തുറന്നു പറഞ്ഞതിന് പിന്നാലെ രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 16 ാം വയിസില്‍ നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെയായിരുന്നു വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞത്