പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിയുടെ കാവൽക്കാരൻ: രാഹുൽ ഗാന്ധി

single-img
9 March 2019

റഫേൽ കരാർ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി രാജ്യത്തിന്റെ കാവൽക്കരനല്ല മറിച്ചു അനിൽ അംബാനിയുടെ കാവൽക്കാരനാണെന്ന് രാഹുൽ ഗാന്ധി. കർണ്ണാടകയിലെ ഹാവേരിൽ നടന്ന പൊതു സമ്മേളനത്തിലാണ് മോഡിക്കെതിരെ റൂസ്കഹഭാച്ഛയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്.

അനിൽ അംബാനിയുടെ കാവൽക്കാരനാണ്. റാഫേൽ ഇടപാടിനെ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പ്രധാനമന്ത്രി ഒഴിഞ്ഞു മാറുകയാണ്. നീരവ് മോദിയുടേയും മെഹുൽ ചോസ്കിടേയും പോക്കറ്റിൽ പണം നിറക്കാനാണ് മോദിക്ക് താൽപ്പര്യം. കോൺഗ്രസിന് മാത്രമേ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കഴിയുകയുള്ളു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ എല്ലാവർക്കും അടിസ്ഥാന വേതനം ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

നരേന്ദ്രമോദി ഭരണകാലത്ത് എല്ലാം മോഷ്ടിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇപ്പോൾ റഫാൽ രേഖകളും മോഷണം പോയി. 2 കോടി തൊഴിൽ മോഷണം പോയി 500/1000 നോട്ടുകൾ മോഷണം പോയി. സർക്കാരിന്റെയും കോടതിയുടെയും ഉത്തരവാദിത്വം ആണ് എല്ലാവർക്കും നീതി നൽകേണ്ടത്. റഫാൽ അഴിമതിയില് പ്രധാനമന്ത്രിയുടെ പേര് കൃത്യമായി വന്നു കഴിഞ്ഞു. പിന്നെ എന്ത് കൊണ്ട് ക്രിമിനൽ അന്വേഷണം നടത്തുന്നതില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

റഫേൽ കരാറുമായി ബന്ധപ്പെട്ടു നേരത്തെയും രാഹുൽ ഗാന്ധി മോദിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ റഫേൽ വിഷയത്തിൽ ലോകസഭയിൽ നടന്ന ചർച്ചകളിൽ പോലും ഇതുവരെയും മോദി പങ്കെടുക്കുകയോ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല. പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ളവരാണ് സാധാരണ മോദിയെ പ്രതിരോധിക്കുന്നത്.