പ്രധാനമന്ത്രി നരേന്ദ്രോദി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ അച്ഛനാണെന്ന് അണ്ണാ ഡി.എം.കെ നേതാവ് കെ.ടി.ആര്‍ ബാലാജി

single-img
9 March 2019

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രോദി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ അച്ഛനാണെന്ന് അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് ക്ഷീരവികസന വകുപ്പുമന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി. അണ്ണാ ഡി.എം.കെ മുന്‍കാല നേതാവായിരുന്ന ജയലളിത ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന നിലപാടെടുത്തയാളാണ്. അങ്ങനെയിരിക്കെ എന്തുകൊണ്ട് അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി ഞങ്ങളുടെ അച്ഛനാണ്. ഇന്ത്യയുടെ അച്ഛനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു. അമ്മയുടെ തീരുമാനം വേറൊന്നായിരുന്നു. അത്തരമൊരു മഹത് വ്യക്തിത്വത്തിന്റെ അസാന്നിധ്യത്തില്‍ മോദിയാണ് ഞങ്ങളുടെ അച്ഛന്‍. ഇന്ത്യയുടെ അച്ഛന്‍.’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 19നാണ് ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ – പി.എം.കെ സഖ്യം രൂപീകരിച്ചത്. അഞ്ച് ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുമെന്നാണ് ധാരണ.