ജയിച്ചാൽ ഹീറോ, ഇല്ലെങ്കിൽ വലിയ സീറോ; ഗവർണർ സ്ഥാനത്തുനിന്നും പിടിച്ചിറക്കി മത്സരിപ്പിക്കുന്ന കുമ്മനത്തിന് ജീവൻമരണ പോരാട്ടം

single-img
9 March 2019

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മിസോറാം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ തിരിച്ചെത്തുമ്പോൾ  അതൊരു പുതിയ രീതിക്ക് തുടക്കമാവുകയാണ്. ഗവർണർ സ്ഥാനം പോലുള്ള പദവികൾ കൈകാര്യംചെയ്ത രാഷ്ട്രീയക്കാർ പിന്നീട് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അപരിചിതമായിരുന്നു.  ഒരു രീതിക്കാണ് കുമ്മനം രാജശേഖരൻ്റെ തിരിച്ചുവരവ് അവസാനമിടുന്നത്.

സംസ്ഥാനത്തെ ബിജെപി സ്ഥാനാർഥി നിർണയത്തിൽ ആർഎസ്എസ് സ്വാധീനം പ്രകടമാവുകകൂടിയാണ് കുമ്മനം രാജശേഖരൻ വിഷയം. ഗവർണർ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി കുമ്മനത്തെ മത്സരത്തിനിറക്കുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകുന്നത് വലിയ ഉത്തരവാദിത്വമാണ്. കുമ്മനം രാജശേഖരനെ സംബന്ധിച്ച് ഇതൊരു ജീവൻമരണ പോരാട്ടവും.  ഹിന്ദു ഐക്യവേദിയുടെ നേതൃസ്ഥാനത്തുനിന്ന് സംസ്ഥാനത്തെ പ്രബലമായ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ വ്യക്തിയാണ് കുമ്മനം രാജശേഖരൻ. എന്നാൽ ഇത്തവണ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും തീരുമാനിക്കപ്പെടുന്നത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവി കൂടിയാണ്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരൻ മത്സരിച്ചു ജയിച്ചാൽ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ തന്നെ പ്രമുഖനായ ഒരു വ്യക്തിയായി മാറും.  എന്നാൽ തോൽവി സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ അദ്ദേഹത്തിലുള്ള കുഴി കുഴി കുഴിക്കലാകും. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാറിനിന്ന് ചേരിപ്പോര് നടത്തുന്ന ബിജെപി നേതൃനിരയ്ക്ക് ഒരു താക്കീത് എന്ന നിലയിലാണ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡൻ്റായി ദേശീയ നേതൃത്വം നിശ്ചയിച്ചത്. എന്നാൽ സ്ഥിതിഗതികൾ അന്നത്തെ കാര്യം രൂക്ഷമാണ് ഇപ്പോൾ.  ഗ്രൂപ്പുപോര് അതിൻ്റെ മൂർധന്യത്തിലും.

അതുകൊണ്ടുതന്നെ വിജയം എന്നതിൽ കുറഞ്ഞു മറ്റൊന്നും കുമ്മനം രാജശേഖരൻ എന്ന രാഷ്ട്രീയക്കാരൻ്റെ  നിലനിൽപ്പിന് കാരണമാകുന്നില്ല. എന്നാൽ ഹിന്ദു ഐക്യവേദിയുൾപ്പെടെയുള്ള സംഘടനകളുടെ തലപ്പത്ത് വീണ്ടുമെത്താൻ  അതൊരു തടസ്സവുമാകുന്നില്ല. ശബരിമല വിഷയം ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നതെന്നും  അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരൻ്റെ വിജയം സുനിശ്ചിതമാണെന്ന് ബിജെപി ദേശീയ നേതൃത്വം കരുതുന്നു. എന്നാൽ കേരളത്തിൽ ഇത്തരത്തിലുള്ള മുൻ നിശ്ചയങ്ങളൊന്നും  പ്രസക്തിയുള്ളതല്ല എന്നു കേരളത്തിലെ ബിജെപി നേതാക്കൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഈ തെരഞ്ഞെടുപ്പിനെ തുറന്നുള്ള കുമ്മനം രാജശേഖരൻ്റെ ഭാവികാര്യങ്ങൾ വാർത്തയാവുന്നതും.

തനിക്ക് കേരളത്തിലേക്ക് തിരിച്ചു വരണമെന്നാണ് പല ആവർത്തി കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടപ്പോഴും  ബിജെപി ആവശ്യത്തെ പിന്തുണച്ചപ്പോഴും കേരളരാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്റെ തിരിച്ചുവരവ് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കട്ടെ എന്നായിരുന്നു അമിത് ഷായുടെ നിലപാട്. അന്തിമതീരുമാനം ഉണ്ടായതും മോദിയിൽനിന്നുതന്നെയാണ്. ഗ്രൂപ്പുകൾക്കതീതമായി പൊതുസമ്മതനെന്ന മുഖമാണ് അദ്ദേഹത്തെ തിരിച്ചുവിളിക്കാൻ സംഘപരിവാർ സംഘടനകളെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്ന്.

സംഘത്തിനും പാർട്ടിക്കും ഒരുപോലെ പ്രിയപ്പെട്ടയാളെ ബിജെപി പ്രഥമ പരിഗണന നൽകുന്ന മണ്ഡലത്തിൽ പരീക്ഷിക്കാൻ ദേശീയ നേതൃത്വവും നിർബന്ധിതമാകുകയായിരുന്നു. കേരളത്തിൽനിന്ന് ഒരുസീറ്റാണ് ബിജെപിയുടെ ലക്ഷ്യം. മോദിയും അമിത് ഷായും കുമ്മനത്തിലൂടെ പ്രതീക്ഷിക്കുന്നതും അതുതന്നെ.  എന്നാൽ ആ പ്രതീക്ഷ എത്രത്തോളം ഫലവത്താകുമെന്ന് ഇപ്പോൾ ഉയരുന്ന ചോദ്യം.