കന്നഡയിലെ എക്കാലത്തെയും ഹിറ്റ് ‘കെ.ജി.എഫ്’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു

single-img
9 March 2019

കഴിഞ്ഞ വർഷം ഡിസംബര്‍ 21നാണ് കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം ‘കെജിഎഫ് ‘ പുറത്തിറങ്ങിയത്. ഇപ്പോഴിതാ, ഈ സിനിമയടെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിക്കുന്നു. കന്നഡയിലെ യുവതാരം യഷ് ആയിരുന്നു കെജിഎഫ് ഒന്നാം ഭാഗത്തില്‍ നായക൯. ചാപ്റ്റര്‍ 2ല്‍ നായകനായി യഷ് എത്തുമ്പോൾ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്.

കെ.ജി.എഫ് ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക എന്നാണു പുറത്തുവരുന്ന വിവരം.