എൽഡിഎഫിന് മുൻതൂക്കം; ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല: സി​ഇ​എ​സിൻ്റെ കേരളത്തിലെ തെരഞ്ഞെടുപ്പ് സർവ്വേഫലം പുറത്ത്

single-img
9 March 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോടനുബന്ധിച്ച് സെ​ന്‍റ​ർ ഫോ​ർ ഇ​ല​ക്ട​ൽ സ്റ്റ​ഡീ​സി​ന്‍റെ (സി​ഇ​എ​സ്) അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പിൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം. എ​ൽ​ഡി​എ​ഫി​ന് ഒ​ന്പ​തു മു​ത​ൽ 12 വ​രെ സീ​റ്റു​ക​ൾ ല​ഭി​ക്കാമെന്നും സർവ്വേയിൽ പറയുന്നു.

യു​ഡി​എ​ഫി​ന് 8 മു​ത​ൽ 11 വ​രെ സീ​റ്റു​ക​ൾ ലഭിക്കാമെന്നും സർവ്വേയിൽ പറയുന്നു. ശ്രദ്ധേയമായ കാര്യം ബി​ജെ​പി ഇ​ക്കു​റി​യും കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല എന്നുള്ളതാണ്. ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന മ​റ്റു സ​ർ​വേ​ക​ളി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​മാ​ണ് സി​ഇ​എ​സ് സ​ർ​വ്വെ​യി​ൽ തെ​ളി​യു​ന്ന​ത്.

എ​ൽ​ഡി​എ​ഫ്- 40.3, യു​ഡി​എ​ഫ്- 39 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന വോ​ട്ട് ശ​ത​മാ​നം. ബി​ജെ​പി 15.5 ശ​ത​മാ​നം വോ​ട്ട് നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നുണ്ട്.