യു​പി​യി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

single-img
9 March 2019

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആരുമായും സജിജെഹ്യത്തിനില്ലെന്നു കോൺഗ്രസ്. യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യയാണ് ഇക്കാര്യവും പറഞ്ഞത്. എ​സ്പി-​ബി​എ​സ്പി സ​ഖ്യ​വു​മാ​യി കോൺഗ്രസ്സ് കൂട്ടുകെട്ട് ഉണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ജ്യോ​തി​രാ​ദി​ത്യ തെരഞ്ഞെടുപ്പ് സഖ്യ വാർത്തകൾ തള്ളിയത്.

എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തോ​ട് 20 സീ​റ്റാ​ണു കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, അ​മേ​ത്തി​യും റാ​യ്ബ​റേ​ലി​യും ഒ​ഴി​ച്ചി​ട്ട് ബാ​ക്കി 78 മ​ണ്ഡ​ല​ങ്ങ​ളും പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണ് എ​സ്പി​യും ബി​എ​സ്പി​യും ചെ​യ്ത​ത്. ഇതാണ് കോൺഗ്രസ്സിനെ ചൊടിപ്പിച്ചത്.

ഒ​രേ ആ​ശ​യ​മു​ള്ള പാ​ർ​ട്ടി​ക​ൾ ഒ​രേ ത​ര​ത്തി​ൽ ചി​ന്തി​ക്ക​ണ​മെ​ന്നും എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നാ​യി ര​ണ്ടു സീ​റ്റ് ഒ​ഴി​ച്ചി​ട്ട സ​ഖ്യ​ത്തി​നു വേ​ണ്ടി ര​ണ്ടു, മൂ​ന്ന് സീ​റ്റു​ക​ൾ ത​ങ്ങ​ളും ഒ​ഴി​ച്ചി​ടാ​മെ​ന്ന് സി​ന്ധ്യ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.