വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം യുദ്ധത്തിന് പുറപ്പെടാൻ `ജയ് ഭവാനി´ എന്നായിരുന്നു മോദി ഉപയോഗിച്ച കോഡ് വാക്ക്; സർജിക്കൽ സ്ട്രെെക്ക് 2.0യുടെ സമയം തീരുമാനിച്ചതിങ്ങനെ

single-img
9 March 2019

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകരർ മരണപ്പെട്ടുവെന്നും,  അതല്ല ബിജെപി പറയുന്നത് നുണയാണെന്നുമുള്ള വാദങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയാണ്. സൈനിക നീക്കങ്ങളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കരുതെന്ന്  വ്യക്തമാക്കി മുൻ സൈനിക മേധാവികളും മറ്റും രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ ബിജെപിയുടെയും അനുബന്ധ സംഘപരിവാർ ഗ്രൂപ്പുകളുടെയും സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോഴും ഇതുസംബന്ധിച്ചുള്ള അവകാശവാദങ്ങൾ  ഉയരുകയാണ്.

ഭീകരാക്രമണം നടന്നശേഷം  എന്തുകൊണ്ട് ഈ ദിവസം തന്നെ ഇന്ത്യൻ സേന തിരിച്ചടിയായി തെരഞ്ഞെടുത്തു?  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങളായിരുന്നു അതിനു പിന്നിലെന്നു  വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രമേശ് വേലൂർ  എന്നാൽ സംഘപരിവാർ പ്രൊഫൈലിൽ നിന്നും ആണ് പ്രസ്തുത കുറുപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എങ്ങനെയായിരുന്നു സർജിക്കൽ സ്രൈക്ക് 2.0 ന്റെ സമയം തീരുമാനിച്ചത്? എന്ന ചോദ്യത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

യുദ്ധ ഭൂമിയിലെ നിയമങ്ങളിൽ മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്, ആരെങ്കിലും ഒരാൾ യുദ്ധഭൂമിയിൽ വീരമൃത്യു പ്രാപിക്കുകയാണെങ്കിൽ, 12 ദിവസത്തെ ദുഖാചരണത്തിനും, ചടങ്ങുകൾക്കും ശേഷം, പതിമൂന്നാം ദിവസം സൂര്യൻ ഉദിക്കുന്നതിന് മുന്നേ ബ്രാഹ്മ മുഹൂര്‍ത്തത്തിൽ സുഹൃത്തുക്കളും, ബന്ധുക്കളും തിരിച്ചു ചെന്ന് മരണത്തിന് പകരം വീട്ടണമെന്നാണെന്നും . ഇതിനെ `വീര ശ്രദ്ധാഞ്ജലി´ എന്നാണ് പറയുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലെ തീവ്രവാദി ഒളിത്താവളങ്ങളിൽ ഇന്ത്യയുടെ സായുധ സേന ബോംബ് വർഷിച്ചത്, പുൽവാമ ആക്രമണം നടന്നതിന്റെ പതിമൂന്നാം ദിവസം  വെളുപ്പിന് 3.45 നായിരുന്നു. അതായത് ബ്രാഹ്മ മുഹൂര്‍ത്തത്തിൽ. വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം, സായുധ സേനയോട് യുദ്ധത്തിന് പുറപ്പെടാൻ `ജയ് ഭവാനി´ എന്നതായിരുന്നു മോദി ജി ഉപയോഗിച്ച കോഡ് വാക്കെന്നും കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

ഹിന്ദു ശാസ്ത്ര പ്രകാരം പതിനൊന്നാം ദിനം അദ്ദേഹം കറുത്ത വസ്ത്രങ്ങൾ ധരിച്ച് ഗംഗയിൽ സ്നാനം നടത്തുകയും എല്ലാ നടപടി ക്രമങ്ങളും ഹിന്ദു ആചാരങ്ങൾ പ്രകാരം അനുഷ്ഠിച്ച്, യുദ്ധത്തിൽ മരിച്ച യോദ്ധാക്കളുടെ കുടുംബാഗങ്ങൾ വേണ്ടി “വീര ശ്രദ്ധാഞ്ജലി” നടത്തുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

വളരെ ഗൗരവപൂർവ്വം  വിഷയത്തെപ്പറ്റി വിവരിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തികച്ചും തമാശ രൂപത്തിലാണ്   സോഷ്യൽ മീഡിയ കാണുന്നത്. പ്രസ്തുത പോസ്റ്റിന് ഏകദേശം നാനൂറോളം ഷെയറുകളും ലഭിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്.

കുറിപ്പിൻ്റെ പൂർണ്ണരൂപം:

എങ്ങനെ ആയിരുന്നു സർജിക്കൽ സ്രൈക്ക് 2.0 ന്റെ സമയം തീരുമാനിച്ചത്?

യുദ്ധ ഭൂമിയിലെ നിയമങ്ങളിൽ മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്, ആരെങ്കിലും ഒരാൾ യുദ്ധഭൂമിയിൽ വീരമൃത്യു പ്രാപിക്കുകയാണെങ്കിൽ, 12 ദിവസത്തെ ദുഖാചരണത്തിനും, ചടങ്ങുകൾക്കും ശേഷം, പതിമൂന്നാം ദിവസം സൂര്യൻ ഉദിക്കുന്നതിന് മുന്നേ ബ്രാഹ്മ മുഹൂര്‍ത്തത്തിൽ സുഹൃത്തുക്കളും, ബന്ധുക്കളും തിരിച്ചു ചെന്ന് മരണത്തിന് പകരം വീട്ടണം… ഇതിനെയാണ് വീര ശ്രദ്ധാഞ്ജലിഎന്ന് പറയുന്നത്.
വീര യോദ്ധാക്കൾ ഇത്തരം യുദ്ധങ്ങൾ കാംക്ഷിക്കുന്നവരാണ്.
സഞ്ജയന്റെ മഹാഭാരത വിവരണത്തിൽ നിന്ന്…

പാകിസ്ഥാനിലെ തീവ്രവാദി ഒളിത്താവളങ്ങളിൽ ഇന്ത്യയുടെ സായുധ സേന ബോംബ് വർഷിച്ചത്, #പുൽവാമ ആക്രമണം നടന്നതിന്റെ പതിമൂന്നാം ദിവസം ആയിരുന്നു,
മഹൂർത്തം വെളുപ്പിന് 3.45 ന്, അതായത് ബ്രാഹ്മ മുഹൂര്‍ത്തത്തിൽ.

വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം, സായുധ സേനയോട് യുദ്ധത്തിന് പുറപ്പെടാൻ, *ജയ് ഭവാനി * എന്നതായിരുന്നു മോദി ജി ഉപയോഗിച്ച കോഡ് വേർഡ്.

ഹിന്ദു ശാസ്ത്ര പ്രകാരം പതിനൊന്നാം ദിനം അദ്ദേഹം കറുത്ത വസ്ത്രങ്ങൾ ധരിച്ച് ഗംഗയിൽ സ്നാനം നടത്തി.

എല്ലാ നടപടി ക്രമങ്ങളും ഹിന്ദു ആചാരങ്ങൾ പ്രകാരം അനുഷ്ഠിച്ച്, യുദ്ധത്തിൽ മരിച്ച യോധാക്കളുടെ കുടുംബാഗങ്ങൾ വേണ്ടി
“വീര ശൃദ്ധാഞ്ജലി” നടത്തി.

🙏🙏🙏🙏

മോദി ഭക്തനായതിൽ ഞാൻ അഭിമാനിക്കുന്നു !
വന്ദേ മാതരം