മാർച്ച് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചു; യുഡിഎഫ് നേതാക്കൾക്ക് പിഴയും വെെകുന്നേരം വരെ നിൽപ്പുശിക്ഷയും നൽകി എറണാകുളം കോടതി

single-img
9 March 2019

എ​​​സ്പി ഓ​​​ഫീ​​​സി​​​ലേ​​​ക്കു  മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ യു​​​ഡി​​​എ​​​ഫ്  നേ​​​താ​​​ക്ക​​​ൾ​​​ക്കു കോടതിയുടെ വക ശിക്ഷ. യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാണ് നേതാക്കളുടെ  നേതൃത്വത്തിൽ മാർച്ച് നടന്നത്. പി​​​ഴ​​​യും കോ​​​ട​​​തി പി​​​രി​​​യും​​​വ​​​രെ നി​​​ല്​​​പു ശി​​​ക്ഷ​​​യുമാണ് വിധിച്ചത്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ കോ​​​ട​​​തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി​​​യ 43 പേ​​​ർ​​​ക്ക് 700 രൂ​​​പ വീ​​​തം പി​​​ഴ​​​യും കോ​​​ട​​​തി പി​​​രി​​​യു​​​ന്ന അ​​​ഞ്ചു​​​മണിവ​​​രെ കോ​​​ട​​​തി വ​​​രാ​​​ന്ത​​​യി​​​ൽ നി​​​ല്​​​പു ശി​​​ക്ഷ​​​യും വി​​​ധി​​​ച്ച​​​ത്.

2018 ജൂ​​​ൺ അ​​​ഞ്ചി​​​ന് വൈ​​​കി​​​ട്ട് 5.30 നാ​​​യി​​രു​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ കാ​​​റി​​​ല്‍ ഇ​​​ടി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രികനെ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ക്ഷേ​​​പം.

കു​​​ഞ്ചാ​​​ട്ടു​​​ക​​​ര മ​​​ര​​​ത്തും​​​കു​​​ടി ഉ​​​സ്മാ​​​ന്‍ (39) ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്കാ​​​ണ് എ​​​ട​​​ത്ത​​​ല ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ്‌​​​കൂ​​​ളി​​​ന്‍റെ ഗേ​​​റ്റി​​​നു മു​​​ന്നി​​​ല്‍ പോ​​​ലീ​​​സു​​​കാ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റി​​​ല്‍ ഇ​​​ടി​​​ച്ച​​​ത്. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നെ​​​തി​​​രേ​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പെ​​​ടെ 80 പ്ര​​​തി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എം​​​എ​​​ൽ​​​എ​​​യെ കേ​​​സി​​​ൽ​​​നി​​​ന്ന് കോ​​​ട​​​തി ഒ​​​ഴി​​​വാ​​​ക്കി.