ഹർത്താൽ പ്രഖ്യാപനം: തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് ഡീന്‍ കുര്യാക്കോസ്

single-img
9 March 2019

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതില്‍ തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് തന്നെ കേസുകളിലും തന്നെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഡി ജി പി സര്‍ക്കുലര്‍ അയച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

കേസുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കൂട്ടുപ്രതികളാക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നില്ല. മാത്രമല്ല ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസും രാഷ്ട്രീയ ലക്ഷ്യത്തോടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. പെരിയ കേസ് അട്ടിമറിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

ഹർത്താലിനെതിരെ കേരളത്തിലാകമാനം 189 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെ കേരളാ ഹൈക്കോടതിയും ഡീന്‍ കുര്യാക്കോസിനി രൂക്ഷമായി വിമർശിച്ചിരുന്നു.