നരേന്ദ്രമോദിയുടെ സർക്കാർ പോ​കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി പോ​കു​മെ​ന്ന് കു​മ്മ​നം മു​ൻ​കൂ​ട്ടി ക​ണ്ടെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

single-img
8 March 2019

മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാജിവെച്ചു തിരുവനന്തപുരം ലോകസഭാ മണ്ഡത്തിൽ മത്സരിക്കാനൊരുങ്ങുന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ പ​രി​ഹ​സി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ മോ​ദി ഭ​ര​ണം അ​വ​സാ​നി​ച്ചാ​ല്‍ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി പോ​കു​മെ​ന്ന് കു​മ്മ​ന​ത്തി​ന​റി​യാ​മെ​ന്നും അ​ത് മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി​യു​ള്ള​തി​നാ​ലാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പരിഹസിച്ചു.

നേരത്തെ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാജി വെച്ച കുമ്മനത്തിനെതിരെ ശശി തരൂരും രംഗത്ത് വന്നിരുന്നു. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്നാണ് ശശി തരൂർ പറഞ്ഞത്. കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ കൂട്ടിച്ചേർത്തു.