ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലനകേന്ദ്രം സന്ദർശിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ പാക്കിസ്ഥാൻ സൈന്യം തടഞ്ഞു

single-img
8 March 2019

കഴിഞ്ഞ ഫെബ്രുവരി 26 നു ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തിയ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലനകേന്ദ്രം സന്ദർശിക്കുന്നതിൽ നിന്നും പാകിസ്ഥാൻ പട്ടാളം മാധ്യമപ്രവർത്തകരെ തടഞ്ഞു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ മാധ്യമ പ്രവർത്തകരെയാണ് ബാലാക്കോട്ടിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ സമീപം വച്ച് പാകിസ്ഥാൻ പട്ടാളം തടഞ്ഞത്.

ഇത് മൂന്നാംതവണയാണ് റോയൽസിന് മാധ്യമപ്രവർത്തകർ ബാലാക്കോട്ടിലെ തീവ്രവാദ പരിശീലനകേന്ദ്രം സന്ദർശിക്കാൻ ശ്രമിക്കുന്നത്. മൂന്നു തവണയും തീവ്രവാദ പരിശീലന കേന്ദ്രത്തിലേക്കുള്ള വഴി മദ്ധ്യേ മാധ്യമപ്രവർത്തകരെ തടയുകയായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് പ്രവേശനം നിഷേധിക്കുന്നത് എന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഇത്തവണ 100 മീറ്റർ അകലെ എത്തിയപ്പോഴായിരുന്നു പാക്സൈന്യം തടഞ്ഞത്.

ഇന്ത്യൻ വ്യോമസേന പ്രയോഗിച്ച ബോംബുകൾ തീവ്രവാദ പരിശീലന കേന്ദ്രത്തിന് കനത്ത നാശനഷ്ടം ഉണ്ടാക്കി എന്ന വിവരം നേരിൽകണ്ട് മനസ്സിലാക്കാനാണ് മാധ്യമപ്രവർത്തകർ ശ്രമിച്ചത്. നേരത്തെ റോയിട്ടേഴ്സ് തന്നെ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ബോംബുകൾ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ പതിച്ചതായും പതിച്ചില്ലെന്നുമുള്ള രണ്ടു വാദങ്ങൾ ഉണ്ട്. ഇത് നേരിൽ കടന്നു വിലയിത്താനായിരുന്നു റോയിട്ടേഴ്സ് സംഘത്തിന്റെ ശ്രമം