പൊതുപരിപാടിക്കിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ചവിട്ടിപുറത്താക്കാൻ പൊലീസിന് പരസ്യമായി നിർദ്ദേശം നൽകി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
8 March 2019

പൊതുപരിപാടിക്കിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച ആളുകളെ ചവിട്ടി പുറത്താക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ആഹ്വാനം. പ്രത്യേക വിദര്‍ഭ എന്ന  ആവശ്യവുമായി സമരം നടത്തുന്നവരാണ് ഗഡ്കരി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയത്. ഇതോടെയാണ് കേന്ദ്രമന്ത്രി ക്ഷുഭിതനായത്.

ഗഡ്കരിക്കെതിരെ സര്‍ക്കാര്‍ പരിപാടിക്കിടെയാണ് വിമര്‍ശനം ഉയര്‍ന്നത്. ആദ്യം ശാന്തരാകാന്‍  കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാന്‍ ഗഡ്കരി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നിതിൻ ഗഡ്കരിയുടെ നിർദ്ദേശപ്രകാരം പൊലീസ് ഇവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 2014 ല്‍ വിദര്‍ഭ സംസ്ഥാനം രൂപീകരിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ ആളാണ് ഗഡ്കരി. 2019 ലും അതേ വാഗ്ദാനമുയര്‍ത്തി വോട്ട് നേടാന്‍ ഗഡ്കരി എത്തിയാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.