ബലാകോട്ടിൽ ഇന്ത്യയുടെ വ്യോമാക്രമണം; തെളിവ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമാണെന്ന് പ്രധാനമന്ത്രി

single-img
8 March 2019

ഗാസിയാബാദ്: ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ ചോദിക്കുന്നപ്രതിപക്ഷത്തിനോട് ‘എന്‍റെ തെളിവ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമാണ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലയില്ലാത്ത അഴിമതിയില്‍ മുങ്ങി ജയിലില്‍ പോകുമെന്ന് ഭയക്കുന്നവര്‍ മോദിയെ എങ്ങനെയെങ്കിലും മാറ്റി ഡൽഹി പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു. മുന്‍പുണ്ടായിരുന്ന സര്‍ക്കാരിനെ പോലെ പ്രവര്‍ത്തിക്കാനല്ല തന്നെ നേതാവായി രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാസിയാബാദിലെ ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ നടത്തിയ സർജിക്കൽ സ്‌ട്രൈക് ( മിന്നലാക്രമണത്തെ) കുറിച്ചും ഇവര്‍ ഇതേ സംശയങ്ങള്‍ തന്നെ ചോദിച്ചു. അത് ഇന്നും ആവര്‍ത്തിക്കുന്നു. പാകിസ്താനെ പ്രീതിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞു. ബിജെപിയുടെ ഭരണത്തില്‍ പാവപ്പെട്ടവരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിതങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറി. ഇന്ത്യയുടെ എല്ലാ ഭാഗത്തും വികസനമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.