കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

single-img
8 March 2019

സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവച്ചു. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.

കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് സീനിയര്‍ നേതാവിന്‍റെ മടങ്ങി വരവ്.  

കുമ്മനം മടങ്ങിയെത്തുന്നതോടെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയാരെന്ന ആകാംക്ഷയ്ക്കും അവസാനമാവുകയാണ്.