വനിതാ ദിനം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

single-img
8 March 2019

ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വനിതാ ദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ടോസ് കൈമാറിയത് ഒരു വനിതയാണ്. മത്സരത്തിന്റെ ടോസ് കൈമാറാന്‍ സിഒഎ മെമ്പര്‍ ഡയാന ഇഡല്‍ജിയെ ബിസിസിഐ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനും ഇന്ത്യന്‍ നായകന്‍ വീരാട് കൊഹ്ലിയ്ക്കുമൊപ്പം പിച്ചിലെത്തി പരിശോധന നടത്തിയശേഷം ഡയാന ടോസ് റഫറിയ്ക്ക് കൈമാറി. ക്രിക്കറ്റിലേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ട് വരാനുള്ള തന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ഡയാന പറഞ്ഞു. ക്രിക്കറ്റില്‍ വനിതകള്‍ക്കുള്ള പ്രാധാന്യം വര്‍ധിപ്പിയ്ക്കുന്നതിനായി ബിസിസിഐയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡയാന സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണെന്ന് ബിസിസിഐയും പ്രതികരിച്ചു.

അഞ്ച് മാച്ചില്‍ 2-0 എന്ന നിലയില്‍ ഇന്ത്യയാണ് ലീഡ് ചെയ്യുന്നത്. ഹൈദരാബാദില്‍ നടന്ന ഒന്നാം മത്സരത്തിലും നാഗ്പൂരില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. റാഞ്ചിയിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. നാലാം മത്സരം മോഹാലിയിലും അഞ്ചാം മത്സരം ഡല്‍ഹിയിലും നടക്കും.