43 പാ​കി​സ്ഥാ​ൻ​കാ​ർ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കി മഹാരാഷ്ട്ര

single-img
8 March 2019

മഹാരാഷ്ട്രയിൽ 43 പാ​ക്കി​സ്ഥാ​ൻ​കാ​ർ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കി. പൂ​ന ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് വ്യാ​ഴാ​ഴ്ച ഇ​വ​ർ​ക്കു പൗ​ര​ത്വം അ​നു​വ​ദി​ച്ച​ത്.

മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ ക്ലീ​ൻ ചി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

45 വി​ദേ​ശി​ക​ളാ​ണ് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ച്ച​തെ​ന്നും ഇ​വ​രി​ൽ 43 പേ​ർ പാ​ക്കി​സ്ഥാ​ൻ​കാ​രാ​യി​രു​ന്നെ​ന്നും പൂ​ന ജി​ല്ലാ ക​ള​ക്ട​ർ ന​വ​ൽ കി​ഷോ​ർ റാം ​അ​റി​യി​ച്ചു. മ​റ്റു ര​ണ്ടു​പേ​ർ അ​ഫ്ഗാ​ൻ, ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ​മാ​രാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റി​യ​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ പൗ​ര​ത്വം അ​നു​വ​ദി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ പൂ​ന​യി​ൽ താ​മ​സ​ക്കാ​രാ​ണ്.