കോ​പ്പി​യ​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ക സം​ഘം വ​സ്ത്ര​മ​ഴി​ച്ചു പരിശോധിച്ചു; മാനസികമായി തകർന്ന ആദിവാസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

single-img
8 March 2019

പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് സംശയത്തെത്തുടർന്ന്  നിരീക്ഷക സംഘം വ​സ്ത്ര​മ​ഴി​ച്ചു​ പ​രി​ശോ​ധിച്ച വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.  ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണു സം​ഭ​വം.  വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയയായ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നിയാണ് ജീ​വ​നൊ​ടു​ക്കിയത്.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പ​രീ​ക്ഷ​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി കോ​പ്പി​യ​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ക സം​ഘം വി​ദ്യാ​ർ​ഥി​നി​യു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യി​ൽ​നി​ന്ന് സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞിരുന്നി​ല്ല.

ഇ​തി​നു​ശേ​ഷം ഈ ​മാ​സം നാ​ലി​ന് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നെ​ന്നും പ​രീ​ക്ഷ​യി​ൽ മെ​ച്ച​പ്പെ​ട്ട മാ​ർ​ക്ക് വാ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​പ്ര​ശ്ന​മെ​ന്നാ​ണു ത​ങ്ങ​ൾ ക​രു​തി​യ​തെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​നി​യു​ടെ യൂ​ണി​ഫോം അ​ഴി​ച്ചു പ​രി​ശോ​ധി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ചിട്ടുണ്ട്. സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നെ​ങ്കി​ലും വി​ദ്യാ​ർ​ഥി​നി​യു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യക്തമാക്കി..