ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ ഒരുങ്ങി; ഏപ്രിൽ മുതൽ മെയ് വരെ 7 മുതൽ 8 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തിയേക്കും

single-img
8 March 2019

ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുവാൻ ഇലക്ഷൻ കമ്മീഷൻ ഒരുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ മുതൽ മെയ് വരെ രണ്ടും മാസങ്ങളിലായി 7 മുതൽ 8 ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ആദ്യം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

ഒന്നാംഘട്ടത്തിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് അവസാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. കാലാവധി കഴിഞ്ഞ് ജമ്മുകാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര ഹരിയാന നിയമസഭകള്‍ പിരിച്ചുവിടാൻ ബിജെപി തീരുമാനമെടുത്തിരുന്നു. അങ്ങനെ ഉണ്ടായാൽ അവസാനഘട്ടങ്ങളിൽ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.

ഇത് കൂടാതെ ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും ഇലക്ഷൻ കമ്മീഷൻ ആലോചിക്കുന്നുണ്ട്.