ബിഡിജെഎസ് കാലുവാരും; ആശങ്കയോടെ ബിജെപി

single-img
8 March 2019

ബിജെപിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നിലപാട് കടുപ്പിച്ചതോടെ വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബി ഡി ജെ എസ് കാലുവാരുമെന്നുറപ്പായി. അമിത്ഷായല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ആവശ്യപ്പെട്ടാലും ലോകസഭാ തെളിഞ്ഞെടുപ്പിൽ മതസാരിക്കരുത് എന്നാണു വെള്ളാപ്പള്ളി നടേശൻ മകന് നൽകിയിരിക്കുന്ന താക്കീത്.

തുഷാർ മത്സരിക്കണമെന്ന് ബിഡിജെഎസ് നേതൃയോഗത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടത്തിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ചു വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തുഷാർ അറിയിച്ചാൽ ആറ്റിങ്ങൽ, ആലപ്പുഴ എന്നീ മണ്ഡലങ്ങൾക്ക് പുറമേ തൃശ്ശൂരും കൊല്ലവും നൽകാൻ ബിജെപി നേതൃത്വം തയാറാണ്. തുഷാർ മത്സരിക്കില്ല എങ്കിൽ എസ് എൻ ഡി പി കാലുവാരും എന്ന് പേടിച്ചാണ് തൃശൂർ ഉൾപ്പടെ വിജയസാധ്യത ഉണ്ട് എന്ന് കണ്ടെത്തിയ മണ്ഡലങ്ങൾ തുഷാറിന് നൽകാൻ ബിജെപി തയാറായത്.

എന്നാൽ ശബരിമല വിഷയായതോടെ സംഘപരിവാറിന്റെ നേതൃത്വത്തിലേക്ക് സുകുമാരൻ നായർ വന്നതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളിയോട് കാര്യങ്ങൾ ആലോചിക്കാതിരുന്ന സംഘപരിവാർ നേതൃത്വം, പക്ഷെ എല്ലാ കാര്യങ്ങളും സുകുമാരൻ നായരുമായി ആലോചിച്ചും, എൻ എസ് എസ് നിർദ്ദേശം അനുസരിച്ചുമാണ് പ്രവർത്തിച്ചത്. ഇതാണ് വെള്ളാപ്പള്ളിയുടെ സംഘപരിവാർ വിരോധത്തിന് കാരണം.

നായർ ഈഴവ ഐക്യം സംവരണ വിഷയത്തിൽ തട്ടി പൊളിഞ്ഞതോടെയാണ് ഇരുവരും ശത്രുക്കളായതു. ശബരിമല വിഷയവും വനിതാ മതിലുമായി ബന്ധപ്പെട്ടു വിളിച്ചു ചേർത്ത എല്ലാ വാർത്താ സമ്മേളനങ്ങളും സുകുമാരൻ നായരെ ആക്രമിക്കാനുള്ള വേദിയായിട്ടാണ് വെള്ളാപ്പള്ളി ഉപയോഗിച്ചത്. തിരിച്ചു സുകുമാരൻ നായരും പത്രസമ്മേളനങ്ങളിൽ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.

ഇതിനിടെയാണ് വെള്ളാപ്പള്ളി സി പി എമ്മുമായി അടുക്കുന്നത്. പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് നൽകിയ ആദരവും, കൂടാതെ ഇരു നേതാക്കൾക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദവും വെള്ളാപ്പള്ളിയെ ഇടതു ക്യാമ്പിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കൂടാതെ വി എസ് മൈക്രോ ഫിനാൻസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നൽകിയ കേസുകളിൽ ഇടതു സർക്കാർ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതും വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റത്തിന് പിന്നിലുണ്ട്.