കാറിന്റെ ബോണറ്റില്‍ തൂങ്ങിയാടി സഞ്ചരിച്ചത് രണ്ടു കിലോമീറ്റര്‍: വീഡിയോ

single-img
8 March 2019

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവമാണിത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാറിന്റെ മുന്നില്‍ ഒരാള്‍ തൂങ്ങിയാടുന്ന ദൃശ്യമാണുള്ളത്. രണ്ടുകിലോമീറ്ററോളം കാര്‍ ഇത്തരത്തില്‍ സഞ്ചരിച്ചു. അതിനു ശേഷം കാര്‍ നിര്‍ത്തിയയുടന്‍ ഇയാള്‍ ചാടിയിറങ്ങി കാറിലുള്ളവരോട് ദേഷ്യപ്പെടുന്നതും കാണാം.

റോഡില്‍ മറ്റു വാഹനങ്ങള്‍ കാറിന് ചുറ്റും നിര്‍ത്തുന്നതും അമ്പരപ്പോടെ നോക്കുന്നതും വീഡിയോയിലുണ്ട്. ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. എഎന്‍ഐ പുറത്തുവിട്ട സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

….