സാനിയ മിര്‍സയുടെ സഹോദരിക്ക് വരന്‍ അസ്ഹറുദ്ദീന്റെ മകന്‍

single-img
8 March 2019

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അസദും വിവാഹിതരാകുന്നു. ദേശീയമാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് സൂചന.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 28 കാരിയായ അനമും 25 കാരനായ അസദും ഏറെക്കാലമായി സൗഹൃദത്തിലാണെന്നും വിവാഹതാരാകുമെന്നും ഇവരോടു അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അനം 2016 ല്‍ അക്ബര്‍ റഷീദ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തതാണ്. കുറച്ചു കാലമായി ഇരുവരും അകന്നാണ് കഴിയുന്നത്. വിവാഹമോചനനടപടികള്‍ നടക്കുകയാണ്.

View this post on Instagram

👫

A post shared by Anam Mirza (@anammirzaaa) on