പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഏപ്രില്‍ 30 വരെ എയര്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ ഷാര്‍ജയില്‍ നിന്നായിരിക്കും

single-img
8 March 2019

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ അടച്ചിടും. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങളുടെ സര്‍വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നായിരിക്കും പുറപ്പെടുക. ഈ സര്‍വീസുകള്‍ എത്തുന്നതും ഷാര്‍ജയിലായിരിക്കും.

ചെന്നൈ (എ.ഐ. 905, 906), വിശാഖപട്ടണം (എ.ഐ. 951, 952), ഹൈദരാബാദ് (എ.ഐ. 951, 952), ബെംഗളൂരു (എ.ഐ. 993, 994), ഗോവ (എ.ഐ. 993, 994) എന്നീ സര്‍വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയത്. റണ്‍വേയുടെ അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിലാണ് ഈ മാറ്റം.

എയര്‍ ഇന്ത്യയുടെ മറ്റ് സര്‍വീസുകള്‍ ദുബായില്‍നിന്നുതന്നെ പുറപ്പെടും. മറ്റുപല വിമാനക്കമ്പനികളുടെ സര്‍വീസുകളിലും ഈ ദിവസങ്ങളില്‍ മാറ്റമുണ്ട്. ചില സര്‍വീസുകള്‍ ദുബായ് സൗത്തിലെ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.