സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും സുരേഷ് ഗോപി ഔട്ട്

single-img
7 March 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മത്സരിക്കില്ലെന്നുറപ്പായി. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയതിനാല്‍ അതിന്റെ തിരക്കിലാണെന്നും ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ, തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
സുരേഷ് ഗോപി മത്സരിക്കില്ലെന്ന് ഉറപ്പായതോടെ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നുള്ള പ്രചരണത്തിന് ചൂടേറി.

തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാനാണ് ബി.ജെ.പി.യും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്. പ്രഥമപരിഗണനയും അദ്ദേഹത്തിനാണ്. കുമ്മനത്തെ കൊണ്ടുവരാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദവുമുണ്ട്.