തൊളിക്കോട് പീഡനം; ഷെഫീഖ് അൽ ഖാസിമി പിടിയിൽ

single-img
7 March 2019

തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി പിടിയില്‍. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ നിന്നാണ് പിടികൂടിയത്.

നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഇമാമിനെ പിടികൂടിയത്. ഒരു മാസത്തിലധികമായി പ്രതി ഒളിവിലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായ ഇമാമിന് താമസിക്കാൻ സൗകര്യമൊരുക്കിയതിനും വാഹനം ഒളിപ്പിക്കാൻ സഹായിച്ചതിനും ഇമാമിന്റെ സഹോദരങ്ങളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരിയിലാണ് സ്കൂളിൽ നിന്നും മടങ്ങി വരുന്ന 15കാരിയായ കുട്ടിയെ കാറിൽ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.