സൗദിയില്‍ ഓരോ ദിവസവും ജോലി നഷ്ടപ്പെടുന്നത് 3000 പ്രവാസികള്‍ക്ക്

single-img
7 March 2019

സൗദിയില്‍ ദിവസവും ശരാശരി 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് തൊഴില്‍വിപണിയിലെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ല്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സ്വകാര്യമേഖലയില്‍ 99.3 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 2018ല്‍ 85.9 ലക്ഷമായി കുറഞ്ഞു. 2017 ഡിസംബറില്‍ 79.5 ലക്ഷം വിദേശികളാണ് രാജ്യത്ത് ജോലിചെയ്തിരുന്നത്. 2018 അവസാനത്തെ കണക്കുകള്‍പ്രകാരം ഇത് 69 ലക്ഷമായി കുറഞ്ഞു.

സ്വദേശി വനിതകളെ വ്യാപകമായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിച്ചിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ 63,300 ജീവനക്കാര്‍ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.