ബ്രിട്ടീഷ് രാജകുടുംബത്തിനു നേരെയുള്ള ട്രോളുകള്‍ക്ക്‌ നിരോധനം

single-img
7 March 2019

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിനു നേരെയുള്ള ട്രോളിനു നിരോധനമേര്‍പ്പെടുത്തി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എലിസബത്ത് രാജ്ഞി ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുമാണ് ട്രോളിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടുകളിലുള്‍പ്പെടെ പ്രതികരിക്കുമ്പോള്‍ തികഞ്ഞ അച്ചടക്കം പുലര്‍ത്തണം, മാന്യതയോടെ പെരുമാറാന്‍ ശ്രദ്ധിക്കണം, തുടങ്ങിയ മുന്നറിയിപ്പു നല്‍കിയിരിയ്ക്കുന്നത് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ്.

ഏറ്റവും ഒടുവിലായി രാജകുടുംബത്തിന്റെ ഭാഗമായ, ഹാരി രാജകുമാരന്റെ ഭാര്യയും അമേരിക്കന്‍ നടിയുമായ മേഗന്‍ മാര്‍ക്കലിനെ ലക്ഷ്യമാക്കി വരുന്ന അതിരുവിട്ട ട്രോളുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

അതേസമയം, ഹാരിയുടെ സഹോദരന്‍ വില്യമിന്റെ ഭാര്യ കെയ്റ്റിനെ പിന്തുണയ്ക്കുന്നവരും മേഗനെ ഇഷ്ടപ്പെടുന്നവരും തമ്മില്‍ ഓണ്‍ലൈനില്‍ നടക്കുന്ന പോരുകളാണ് ഇതിന് പിന്നിലെന്നും സംസാരമുണ്ട്.