വീട്ടില്‍ വളര്‍ത്തിയ സിംഹങ്ങള്‍ യുവാവിനെ കടിച്ചുകൊന്നു

single-img
7 March 2019

യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് കൂട്ടിലിട്ടു വളര്‍ത്തിയിരുന്ന സിംഹത്തിന്റെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടത്. മൈക്കല്‍ പ്രാസേക്ക് എന്ന യുവാവിനെയാണ് സിംഹം കടിച്ചു കൊന്ന നിലയില്‍ വീട്ട് മുറ്റത്തെ സിംഹകൂട്ടില്‍ കണ്ടെത്തിയത്.

വീട്ടില്‍ വളര്‍ത്തിയ ഒന്‍പത് വയസുള്ള ആണ്‍സിംഹത്തിന്റെയും അതിന്റെ ഇണയായ പെണ്‍സിംഹത്തിന്റെയും ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അനുമതി ഇല്ലാതെയാണ് മൈക്കിള്‍ രണ്ട് സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം പതിവില്ലാത്ത ശബ്ദം കേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോഴേക്ക് സിംഹങ്ങള്‍ മൃതദേഹത്തിന്റെ കുറേ ഭാഗം തിന്നു തീര്‍ത്തിരുന്നു. സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൈക്കിളിന്റെ മൃതദേഹം പുറത്തെടുത്തത്. 2016 മുതലാണ് മൈക്കിള്‍ ആണ്‍സിംഹത്തെ വീട്ടില്‍ വളര്‍ത്താന്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം പെണ്‍സിംഹത്തെയും കൊണ്ടുവന്നു. വന്യജീവികളെ നിയമവിരുദ്ധമായി വളര്‍ത്തിയതിന് ഇയാള്‍ക്ക് പിഴയടക്കേണ്ടി വന്നിരുന്നു. മൃഗങ്ങളെ വളര്‍ത്തിയിരുന്നതിനാല്‍ ആരെയും വളപ്പിലേക്ക് കയറാന്‍ മൈക്കിള്‍ അനുവദിച്ചിരുന്നില്ല.

അതേസമയം, സിംഹങ്ങളുമായി അടുത്തിടപഴകുന്നതിനും കളിക്കുന്നതിനുമായി പ്രാസേക്ക് ഇവയുടെ കൂട്ടില്‍ കയറുന്നതു പതിവായിരുന്നു. ഇവയുമായി അടുത്തിടപഴകുന്ന വിഡിയോകളും ഫൊട്ടോകളും പ്രാസേക്ക് ഫേസ് ബുക്ക് പേജില്‍ പങ്കുവയ്ക്കാറുമുണ്ട്.

സാധാരണയായി കൂടിനകത്ത് ഇവയുമായി കളിക്കാന്‍ കയറുമ്പോള്‍ അകത്തുനിന്നു കുറ്റിയിടാറുണ്ട്. അതിനാല്‍ തന്നെ പതിവു പോലെ സിംഹത്തിന്റെ സമീപത്തേക്കു പോയപ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ അതോ മനപൂര്‍വം സിംഹത്തിന്റെ മുന്നിലേക്കു മരിക്കാനെത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

cumli cumli

Posted by Michal Prasil on Sunday, February 17, 2019