”ഒരു ക്വസ്റ്റ്യന്‍പേപ്പറിട്ടതാണവന്‍; ഇട്ടയാളെ പടച്ചോന്‍ ശിക്ഷിച്ചിരിക്കും”; കെമിസ്ട്രി പരീക്ഷ എഴുതി ഇറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിയുടെ രോഷം: വീഡിയോ വൈറല്‍

single-img
7 March 2019

”ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യന്‍പേപ്പറിട്ടതാണവന്‍. ആ ചോദ്യപേപ്പറിട്ടയാള്‍ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോന്‍ ശിക്ഷിച്ചിരിക്കും”. രോഷത്തോടെ ഒരു വിദ്യാര്‍ഥി പറയുന്ന ടിക്ക് ടോക്ക് വൈറലാകുകയാണ്.

പ്ലസ്ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി ചോദ്യം കടുകട്ടിയാക്കിയതാണ് വിദ്യാര്‍ത്ഥിയെ ചൊടിപ്പിച്ചത്. കെമിസ്ട്രി പരീക്ഷയെഴുതിയ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. ജയിക്കുമോയെന്ന ആശങ്കയിലാണ് മിക്കവരും. പല വിദ്യാര്‍ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയത്.

ഇമ്മാതിരി ചോദ്യപേപ്പർ ഇണ്ടാക്കിയ ആളെ ദൈവം ശിക്ഷിക്കും 😂😂 ഒരു പ്ലസ് 2 എക്സാം അപാരത 😝😝

Posted by Tik Tok Trend Media on Wednesday, March 6, 2019