കേരള പോലീസ് മാ​വോ​യി​സ്റ്റ് ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊ​ല്ല​പ്പെ​ട്ടു; വ​ന​ത്തി​ൽ ഊ​ർ​ജി​ത തെ​ര​ച്ചി​ൽ

single-img
7 March 2019

വയനാട്ടില്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയ്സ്റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെ​ടി​വ​യ്പ് ന​ട​ന്ന റി​സോ​ർ​ട്ടി​നു സ​മീ​പം ക​മ​ഴ്ന്നു​കി​ട​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി ത​ണ്ട​ർ​ബോ​ൾ​ട്ട് വനത്തിൽ സം​ഘം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇന്നലെ രാത്രി എട്ടരയോടെയാണ് ദേശീയപാതയോരത്തെ റിസോര്‍ട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ് സംഘവും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് നേര്‍ക്കുനേര്‍ വെടിവയ്പ്പുണ്ടായി. വൈകാതെ തണ്ടര്‍ബോര്‍ട്ട് സേനയും സ്ഥലത്തി. രാത്രി വൈകിയും വെടിയൊച്ചകള്‍ കേട്ടതായി ദൃ‌ക്‌സാക്ഷികള്‍ പറഞ്ഞു.

​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ന്പും സാ​യു​ധ​രാ​യ മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വൈ​ത്തി​രി, സു​ഗ​ന്ധ​ഗി​രി, അ​ന്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പേ മാ​വോ​വാ​ദി​ക​ൾ എ​ത്തി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.