ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭ പിരിച്ചുവിട്ടേക്കും

single-img
7 March 2019

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഈ വര്‍ഷം ഒക്ടോബര്‍ വരെയാണ് ഇരുസംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി. എന്നാല്‍ ഇരുസംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താന് നിലവിലെ ധാരണ. ഇത് പ്രകാരമാണ് നിയമസഭകള്‍ പിരിച്ചുവിടാനൊരുങ്ങുന്നത്.

ഏപ്രില്‍-മെയ് മാസത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും അതോടൊപ്പം നടത്താനാണ് ബി.ജെ.പിയുടെ ആലോചന. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം 11 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടത്താനാണ് ബിജെപിയുടെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലാതിനാൽ അത് ഉശിക്ഷിക്കുകയായിരുന്നു.

മനോഹര്‍ ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രിയായ ഹരിയാനയിലും ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായ മഹാരാഷ്ട്രയിലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടത്തിയാല്‍ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.