കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത

single-img
7 March 2019

കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി 35 ദിവസമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിനു അംഗീകാരം. നിലവില്‍ 30 ദിവസമാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി. ഇത് 35 ദിവസമാക്കി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിച്ചത്.

പാര്‍ലിമെന്റിലെ ആരോഗ്യ സാമൂഹ്യകാര്യ സമിതിയാണ് നിര്‍ദേശം അംഗീകരിച്ചത്. സ്വകാര്യ തൊഴില്‍ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെനു സമിതി ശിപാര്‍ശ ചെയ്തു. സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ബാധകമാവുന്നതാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഉസാമ അല്‍ ഷാഹീന്‍ എം.പി പറഞ്ഞു.

നിയമഭേദഗതിക്കായി പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. കരട് ബില്‍ നിയമമായി വരികയാണെങ്കില്‍ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും.