കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്ന പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

single-img
7 March 2019

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. ഇത് സംബന്ധിച്ച കരട് നിര്‍ദേശത്തിന് പാര്‍ലമെന്റ് സമ്മേളനം അംഗീകാരം നല്‍കി. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വന്നേക്കും. നിയമം നടപ്പായാല്‍ വിദേശികളുടെ സന്ദര്‍ശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ രേഖ കൂടി സമര്‍പ്പിക്കേണ്ടി വരും.

ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ നിന്ന് ആഭ്യന്തര മന്ത്രാലയത്തെ തടയുന്നതാണ് നിയമം. എത്ര തുകയാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി ഈടാക്കേണ്ടതെന്ന് കരട് നിയമത്തില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഇവര്‍ക്ക് ഇന്‍ഷുറന്‍സിന്റെ പരിരക്ഷയില്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കും.
ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി മാത്രം സന്ദര്‍ശന വിസയിലെത്തുന്ന തടയുകയാണ് പുതിയ നിയമ നിര്‍മാണത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.