രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ കൂടി; 2016 ന് ശേഷമുള്ള ഏറ്റവും വലിയ വർധന

single-img
7 March 2019

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ കുത്തനെ ഉയർന്ന് 7.2 ശതമാനമായി. 2016 സെപ്തംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ 5.9 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക്. മുംബൈയിലെ സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിക്സ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

നോട്ട് അസാധുവാക്കൽ, ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ വരവ്, ചരക്കുസേവന നികുതി എന്നിവ 2018 മാത്രം 1.1 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുത്തിയെന്ന് മുംബൈയിലെ സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിക്സ് റിപ്പോർട്ട് കണക്കാക്കുന്നു. ദശലക്ഷക്കണക്കിന് ചെറു വ്യവസായങ്ങളെ ഇത് ബാധിച്ചെന്നും വ്യക്തമാക്കുന്നു. എന്നാൽ ചെറുകിട വ്യവസായങ്ങളിൽ നോട്ട് അസാധുവാക്കൽ ഉണ്ടാക്കിയ വിശദാംശങ്ങൾ സർക്കാരിന് കഴിഞ്ഞമാസം കേന്ദ്രസർക്കാർ പാർലമെൻറിൽ പറഞ്ഞിരുന്നു

വർഷം രണ്ടു കോടി ആളുകൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധം അടുത്തിടെ പുറത്തുവന്ന രണ്ടാമത്തെ റിപ്പോർട്ട് ആണിത്. 2017 18 രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ എത്തി എന്നും, കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്നുള്ള ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. കൃത്യത പരിശോധിക്കണമെന്ന് കാട്ടി ഡിസംബറിൽ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരുന്ന ദേശീയ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ടാണ് ജനുവരിയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരിയിലെ കണക്ക് പ്രകാരം തൊഴിലെടുക്കുന്ന 40 കോടിയോളം പേരാണ് രാജ്യത്തുള്ളത്. ഒരുവർഷം 40.6 കോടിയോളം ആയിരുന്നു ഇതെന്നും മുംബൈയിലെ സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിക്സ് തലവൻ മഹേഷ് വ്യാസ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. തൊഴിൽ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടും തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയാണ് ചെയ്യുന്നത് ചെയ്യുന്നതെന്ന് തൊഴിലാളി പങ്കാളിത്ത നിരക്കിൽ വൻ ഇടിവ് ചൂണ്ടിക്കാട്ടുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.