സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ ഇളവ്; ഫ്‌ലിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

single-img
7 March 2019

ഫ്‌ലിപ്കാര്‍ട്ടില്‍ രണ്ടു ദിവസത്തെ വിമന്‍സ് ഡേ സെയില്‍ തുടങ്ങി. സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് ഇളവുകള്‍ നല്‍കുന്നത്. മാര്‍ച്ച് 7 മുതല്‍ 8 വരെയാണ് സെയില്‍.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഓഫര്‍. സ്മാര്‍ട് ടിവികള്‍ക്കും മറ്റു അനുബന്ധ ഉപകരണങ്ങള്‍ക്കും 75 ശതമാനം വരെയും ഓഫര്‍ നല്‍കുന്നുണ്ട്. സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് കേവലം 99 രൂപയ്ക്ക് കംപ്ലീറ്റ് മൊബൈല്‍ പ്രൊട്ടക്ഷനും നല്‍കും. പഴയ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുനല്‍കുന്നവര്‍ക്ക് 22,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി ലഭിക്കും.

14,990 രൂപയുടെ വിവോ വി9 13,990 രൂപയ്ക്കും 14999 രൂപയുടെ നോക്കിയ 6.1 ഹാന്‍ഡ്‌സെറ്റ് 13999 രൂപയക്കും വാങ്ങാം. 16,999 രൂപയുടെ ഓണര്‍ 10 ലൈറ്റ് 13999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സ്മാര്‍ട് ടിവിയില്‍ 189,900 രൂപ വിലയുള്ള സാംസങ്ങിന്റെ 49 ഇഞ്ച് ടിവി 60 ശതമാനം ഇളവില്‍ വില്‍ക്കുന്നത് 74,999 രൂപയ്ക്കാണ്. 42,000 രൂപയുടെ മൈക്രോമാക്‌സിന്റെ 42 ഇഞ്ച് ടിവി 17,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവ് ലഭിക്കും.