കൊച്ചിയില്‍ രൂപമാറ്റം വരുത്തിയ കാറിനു 4,89,000 രൂപ പിഴ അടപ്പിച്ചു
7 March 2019
രൂപമാറ്റം വരുത്തിയ മിനി കൂപ്പര്‍ റൈസിംഗ് കാറിനു മോട്ടോര്‍ വാഹനവകുപ്പ് 4,89,000 രൂപ പിഴ അടപ്പിച്ചു. കഴിഞ്ഞ 15ന് അമിത വേഗത്തില്‍ വന്ന വാഹനം എറണാകുളം കലൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോസ് വര്‍ഗീസ് പിടികൂടിയത്.
വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ജാര്‍ഖണ്ഡ് രജിസ്ട്രേഷന് ആണെന്നും കേരളത്തില്‍ ഓടിക്കുന്നതിനു രജിസ്ട്രേഷന് എടുത്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കൂടാതെ വാഹനത്തിന്റെ സൈലന്‍സര്‍ അടക്കം രൂപമാറ്റം ചെയ്തതായി കണ്ടെത്തി.
35 ലക്ഷം രൂപയുടെ കാറാണ് പിടികൂടിയത്. മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ വാഹനം കലൂര്‍ മെട്രോ പാര്‍ക്കിംഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ആര്.ടി .ഒ ജോജി പി ജോസിന്റെ മുന്നില്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കുകയും പിഴ അടയ്ക്കുകയുമായിരുന്നു.