ഇനി 20 രൂപയുടെ നാണയവും

single-img
7 March 2019

20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 10 രൂപ നാണയം ഇറങ്ങി കൃത്യം 10വര്‍ഷം കഴിയുന്ന സമയത്താണ് 20 രൂപ നാണയമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നിലവിലുള്ള നാണയ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയ ആകൃതിയിലാണ് നാണയമിറങ്ങുക.

ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. 27 മില്ലീ മീറ്റര്‍ നീളത്തിലുള്ള നാണയം നിലവിലുള്ള 10രൂപ നാണയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ 10രൂപ നാണയം പോലെ 20 രൂപ നാണയവും രണ്ട് നിറത്തിലാവും പുറത്തിറങ്ങുക. നാണയത്തിന്റെ രൂപത്തെ കുറിച്ച് കൂടുതല്‍ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.