ക്രൈസ്തവ സഭാ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ചർച്ച് ബിൽ നടപ്പാക്കില്ലെന്ന് സഭ മേലധ്യക്ഷൻമാർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി

single-img
6 March 2019

ക്രൈസ്തവ സഭാ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന നിർദേശങ്ങളടങ്ങിയ ചർച്ച് ബിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സഭ മേലധ്യക്ഷൻമാർക്ക് ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കമ്മീഷന്റെ നിർദേശങ്ങളിൽ സർക്കാറിന് പങ്കില്ലെന്നും കൂടിയാലോചനക്ക് ശേഷമല്ല നിർദേശങ്ങൾ നൽകിയതെന്നും, മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടന്നും സർക്കാരിനെ മറികടന്ന് കമ്മീഷൻ മുന്നോട് പോകുമോയെന്ന് ആശങ്കയുണ്ടന്നും ബസോലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേരത്തെ ചർച്ച് ബിൽ ന്യൂനപക്ഷങ്ങൾക്ക്‌ ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക്‌ വിരുദ്ധമാണെന്ന് തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞിരുന്നു. ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരം മതങ്ങൾക്ക് അവരുടെ സ്വത്തുവകകൾ കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ചർച്ച ബില്ലിനെതിരായ പ്രതിഷേധത്തിന്‍റെ അദ്യപടിയായി വിവിധ പള്ളികളില്‍ കുര്‍ബാനയ്ക്കിടെ പ്രതിഷേധ പ്രമേയങ്ങളും വായിച്ചിരുന്നു.