പാക്കിസ്ഥാന് ‘എട്ടിന്റെ പണി’ കൊടുത്ത് അമേരിക്ക

single-img
6 March 2019

പാക് പൗരന്മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്കയുടെ തിരിച്ചടി. സാധാരണ അഞ്ച് വര്‍ഷമാണ് വിസാ കാലാവധി ലഭിക്കുക. എന്നാല്‍ ഇത് വെട്ടിച്ചുരുക്കി മൂന്ന് മാസമാക്കി. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ തന്നെ പാകിസ്ഥാന് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

യുഎസ് വിസയ്ക്കുള്ള പാക് പൗരന്മാരുടെ അപേക്ഷാ ഫീസ് 160 ഡോളറില്‍ നിന്ന് 192 ഡോളറായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിസാചട്ടത്തിലും നിരക്കിലും പാക് സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് യുഎസ് നടപടിയെന്ന് യുഎസ് എംബസി വക്താവ് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ അടുത്തിടെ യുഎസ് പൗരന്മാരുടെ വിസാ കാലയളവില്‍ കുറവ് വരുത്തുകയും അപേക്ഷാഫീസ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീവ്രവാദികളോട് പാക്കിസ്ഥാന്‍ പുലര്‍ത്തുന്ന അനുകൂലനിലപാടില്‍ പ്രതിഷേധിച്ചാണ് അമേരിക്കന്‍ നടപടിയെന്നാണ് സൂചന.