ഇന്ത്യന്‍ അന്തര്‍വാഹിനിയെ തുരത്തിയെന്ന് പാക് നാവികസേന; പൊളിച്ചടുക്കി ഇന്ത്യ

single-img
6 March 2019

ഇന്ത്യന്‍ അന്തര്‍വാഹിനി പാക് സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പാകിസ്താന്‍ നാവികസേന. സമാധാനം ആഗ്രഹിക്കുന്നുവെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടാണ് അന്തര്‍വാഹിനിയെ ആക്രമിക്കാതിരുന്നതെന്നും പാക് നാവികസേനാ വക്താവ് പറഞ്ഞു.

എന്നാല്‍, ആരോപണം ഇന്ത്യ തള്ളി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള വീഡിയോ 2016 നവംബര്‍ 18 ലേതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയതോടെ പാകിസ്താന്റെ അവകാശവാദം പൊളിഞ്ഞു. ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ പാകിസ്താന്‍ യുദ്ധഭീതി പരത്താന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

പാക് മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വ്യാജ വാര്‍ത്തായാണ് നല്‍കിയിട്ടുള്ളതെന്നും യഥാര്‍ഥ സ്ഥിതിഗതികളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.