‘ബോംബ്’ എന്ന വാക്കുപയോഗിച്ച മലയാളി യാത്രക്കാരനെ ഇറക്കിവിട്ട് ഇൻഡിഗോ എയർലൈൻസ്: ഒടുവിൽ അറസ്റ്റും

single-img
6 March 2019

വിമാനത്തിനുള്ളില്‍ ‘ബോംബ്’ എന്ന വാക്കുപയോഗിച്ച മലയാളി യാത്രക്കാരനെ ഇറക്കിവിട്ട് ഇൻഡിഗോ എയർലൈൻസ്. പത്തനംതിട്ട സ്വദേശി അലക്സ് മാത്യുവിനെയാണ് ഇൻഡിഗോ എയർലൈൻസ് ഇറക്കിവിട്ടത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.

സി.ഐ.എസ്.എഫ് ജീവനക്കാരുടെ പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ കയറുന്നതിന് തൊട്ട് മുൻപായി വിമാനത്തിലെ ജീവനക്കാർ നടത്തുന്ന പരിശോധനയ്ക്കിടെ ക്ഷുഭിതനായ യാത്രക്കാരൻ എന്റെ ബാഗിൽ എന്താ ബോംബാണോ കൊണ്ടുപോകുന്നതെന്ന് ചോദിക്കുകയായിരുന്നു.

എന്നാൽ ഇതിന് തൊട്ടുപിന്നാലെ സ്ഥലത്ത് ഡോഗസ്ക്വാഡും, ബോംബ് സ്ക്വാഡുമെല്ലാം എത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജീവനക്കാർക്കെതിരേ ഭീഷണിയുയർത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കിയിരുന്നു.