ബിജെപിയെ കുരുക്കിലാക്കി ദിഗ്‌വിജയ് സിംഗ്; ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിക്കെതിരെ എന്ത് നടപടി എടുക്കും ?

single-img
6 March 2019

പുല്‍വാമ ഭീകരാക്രമണം അപകടമാണെന്ന തന്റെ പ്രസ്താവനയ്‌ക്കെതിരെ കേസെടുക്കാന്‍ മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ബിജെപി നേതാക്കളില്‍നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസെടുക്കാന്‍ വെല്ലുവിളിച്ച് ദിഗ്‌വിജയ് സിംഗ് രംഗത്തുവന്നത്.

തന്റെ ട്വീറ്റിന്റെ പേരില്‍ മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും തന്നെ പാക് പക്ഷപാതിയും ദേശവിരുദ്ധനുമായി മുദ്രകുത്തി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പോലീസുള്ള ഡല്‍ഹിയില്‍ ഇരുന്നാണ് താന്‍ ട്വീറ്റ് ചെയ്തത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസ് എടുക്കണമെന്ന് ദിഗ്‌വിജയ് വെല്ലുവിളിച്ചു.

അതേസമയം, പുല്‍വാമ ഭീകരാക്രമണം അപകടമാണെന്നു പറഞ്ഞ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിക്കെതിരെ എന്ത് നടപടി എടുക്കുമെന്നും ദിഗ്‌വിജയ് സിംഗ് ചോദിച്ചു. യുപി ഉപമുഖ്യമന്ത്രിയായ മൗര്യ പുല്‍വാമ സംഭവം വലിയൊരു അപകടമാണെന്നു പറയുന്നതിന്റെ വീഡിയോ സഹിതം റീട്വീറ്റ് ചെയ്താണ് ദിഗ്‌വിജയ് സിംഗ് തിരിച്ചടിച്ചിരിക്കുന്നത്. മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും മൗര്യയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ദിഗ്‌വിജയ് ചോദിച്ചു.