ആദ്യം രോഹിതിന് പിന്നിലൊളിച്ചു; പിന്നീട് ആരാധകനെ ഗ്രൗണ്ടിലിട്ട് വട്ടംകറക്കി; ധോണിയുടെ വീഡിയോ വൈറല്‍

single-img
6 March 2019

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആരാധകനുമായി ഒളിച്ചുകളിച്ച് എം.എസ് ധോണി. ഓസീസ് ഇന്നിങ്‌സ് തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെല്ലാം ഫീല്‍ഡിങ്ങിനായി ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു. ഈ സമയത്ത് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധകന്‍ ഗ്രൗണ്ടിലെത്തി.

ധോണിയെ ആലിംഗനം ചെയ്യുകയായിരുന്നു ഈ ആരാധകന്റെ ലക്ഷ്യം. എന്നാല്‍ ആരാധകന് പിടികൊടുക്കാതെ ധോണി കളിക്കാര്‍ക്കിടയിലൂടെ ഓടി. ആരാധകന്‍ പിന്നാലെ ഓടി. ഒടുവില്‍ ക്രീസിന് തൊട്ടടുത്ത് വെച്ച് ധോണി ഓട്ടം നിര്‍ത്തി. പിന്നാലെ ഓടിയെത്തിയ ആരാധകനെ കെട്ടിപ്പിടിച്ചു. ഇതിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ ഗ്രൗണ്ടിനു പുറത്താക്കി.