മാനഭംഗപ്പെടുത്തിയശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ചു; യുവതി പിടിവിട്ടില്ല; പൊള്ളലേറ്റ് യുവാവ് മരിച്ചു

single-img
6 March 2019

മാനഭംഗപ്പെടുത്തിയശേഷം യുവതിയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ച മുപ്പത്തിയഞ്ചുകാരന്‍ പൊള്ളലേറ്റു മരിച്ചു. ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. ഭര്‍ത്താവു മരിച്ചശേഷം രണ്ടു പെണ്‍മക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു യുവതി. തിങ്കളാഴ്ച വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയശേഷം തീവയ്ക്കുകയായിരുന്നു.

എന്നാല്‍ മനോധൈര്യം കൈവിടാതിരുന്ന യുവതി ഇയാളെ കടന്നുപിടിച്ചു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലും തീപടര്‍ന്നു പിടിച്ചു. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവാവ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചു. മുഖത്തും കൈയ്യിലും പൊള്ളലേറ്റ യുവതി ചികില്‍സയിലാണ്.