വോട്ടർപട്ടികയിൽ നിന്ന് പേരുനീക്കാൻ ആന്ധ്രാപ്രദേശ് ഇലക്ഷൻ കമ്മിഷന് രണ്ടാഴ്ചക്കിടെ ലഭിച്ചത് എട്ടു ലക്ഷം അപേക്ഷകൾ; ഇതുവരെയുള്ള പരിശാധനയിൽ രണ്ടു ലക്ഷം അപേക്ഷകൾ വ്യാജമെന്ന് കണ്ടെത്തി

single-img
6 March 2019

വോട്ടർപട്ടികയിൽ പേരു നൽകണമെന്ന് അപേക്ഷിച്ചു കൊണ്ട് ആന്ധ്രാപ്രദേശ് ഇലക്ഷൻ കമ്മിഷന് ഇതുവരെ ലഭിച്ചത് എട്ടു ലക്ഷം അപേക്ഷകള്‍. ഓൺലൈനിൽ ലഭ്യമായ “ഫോം 7” വഴിയാണ് ഈ അപേക്ഷകൾ ലഭിച്ചത് എന്ന് ആന്ധ്രാപ്രദേശ് ഇലക്ഷൻ കമ്മീഷന് വ്യക്തമാക്കി.

ഇതുവരെ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷം അപേക്ഷകൾ വ്യാജമാണ് എന്ന് കണ്ടെത്തിയെന്നും ഇനിയും ആറു ലക്ഷം അപേക്ഷകൾ പരിശോദിക്കാനുണ്ട് എന്നും ആന്ധ്രാപ്രദേശ് ഇലക്ഷൻ കമ്മീഷന് ഗോപാൽ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഓൺലൈനിൽ ലഭ്യമായ “ഫോം 7” പൂരിപ്പിച്ചു നൽകി എന്നതുകൊണ്ട് മാത്രം ഇലക്ഷൻ കമ്മീഷൻ ഒരാളുടെ പേര് വോട്ടർ പട്ടികയിൽ നിന്നും മാറ്റില്ല എന്നും മൂന്നോ നാലോ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മാറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനോടകം 200 കേസുകളാണ് ആന്ധ്രപ്രദേശ് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പോലീസിന് നൽകിയത്. അപേക്ഷകൾ ലഭിച്ചതിൽ ഭൂരിഭാഗവും ഗുണ്ടൂർ, ചിറ്റൂർ പ്രദേശങ്ങളിൽ നിന്നുമാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലം ഉൾപ്പെടുന്ന സ്ഥലമാണ് ഇത്.

ഒരുദിവസം 50,000 മുതൽ 60,000 അപേക്ഷകൾ വരെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോൾ പോലീസ് അന്വേഷണം ഊർജിതമാക്കിയതിനു ശേഷം ആയിരത്തിൽ താഴെ അപേക്ഷകള്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് ഇലക്ഷൻ കമ്മീഷൻ പറയുന്നത്. കൂടാതെ അപേക്ഷ സമർപ്പിച്ചവരുടെ I.P അഡ്രസ്സ് കണ്ടെത്തി പ്രതികളെ പിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ആന്ധ്രപ്രദേശ് പോലീസ്ടുന്ന പ്രദേശമാണ്