അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച്

single-img
5 March 2019

എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷം ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടത്തുന്ന രീതി മാറ്റുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചു നടത്തും. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

അടുത്ത അധ്യായന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകും. ഡിസംബര്‍ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.