തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവര്‍ സത്യനേയും നസീറിനേയും മധുവിനേയും മറികടന്നത്: ഷീലയ്ക്ക് പിന്തുണയുമായി ശാരദക്കുട്ടി

single-img
5 March 2019

നടി ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ലെന്നും തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവര്‍ സത്യനേയും നസീറിനേയും മധുവിനേയും മറികടന്നതെന്നും എഴുത്തുകാരി ശാരദക്കുട്ടി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ശാരദക്കുട്ടി ഷീലയ്ക്ക് പിന്തുണയുമായി എത്തിയത്.

സമൂഹമാധ്യമത്തില്‍ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ്

‘കരുത്തയായ സുന്ദരി സ്ത്രീയെ എത്ര കഴിവുണ്ടെങ്കിലും ഒരരികിലേക്കു മാറ്റി നിര്‍ത്തിയാല്‍ സമൂഹത്തിനൊരു വലിയ സംതൃപ്തിയാണ്. ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല. തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവര്‍ സത്യനേയും നസീറിനേയും മധുവിനേയും മറി കടന്നത്. ഇന്നും താനെവിടെ നില്‍ക്കണമെന്നതിന് അവര്‍ക്ക് നല്ല ബോധ്യങ്ങളുണ്ട്.

അഭിമുഖങ്ങളില്‍ അവര്‍ താനെല്ലാവര്‍ക്കും മുന്നിലാണെന്ന് ആത്മവിശ്വാസത്തോടെ ആവര്‍ത്തിക്കാറുണ്ട്. അണികളുടെയോ വെട്ടുക്കിളികളുടെയോ സംരക്ഷണം അവര്‍ക്കാവശ്യമില്ല. എനിക്ക് ഏറ്റവും ബഹുമാനമുള്ള കേരള സ്ത്രീകളില്‍ ഒരാള്‍ ഷീലയാണ്. ഷീലയാണ് മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത്.’